Tuesday, July 17, 2007

ചിന്തകള്‍

അമ്പലത്തിലാണ് ദൈവമെന്ന് ചിലര്‍
‍പള്ളികളിലാണെന്ന് മറ്റുചിലര്‍
‍താനെവിടെയാണെന്നറിയാതെ ദൈവം

Wednesday, June 27, 2007

ഗുരുവിനോട്, നാം നെറികേടല്ല്ലേ കാണിക്കുന്നത്?

മദ്യം ഉണ്ടാക്കരുത്, വില്‍ക്കരുത്, ഉപയോഗിക്കരുത് എന്ന് ആഹ്വാനം ചെയ്ത ഗുരുവിന്റെ പേരിലുള്ള സംഘടനയില്‍ പലരും മദ്യരാജാക്കന്മാര്‍.

തിരുവനന്തപുരത്ത് ഒരിടത്ത്, ചില്ലിട്ട ഒരു കോണ്‍ക്രീറ്റ് മണ്ഡപത്തില്‍ ശ്രീനാരായണഗുരുവിന്റെ പൂര്‍ണ്ണകായ പ്രതിമ. ആ വിഗ്രഹത്തിന് കര്‍പ്പൂ‍രാരതി ഉഴിയുന്ന ഒരു പൂജാരി. പ്രാര്‍ത്ഥിച്ചു നില്‍ക്കുന്ന ഇരുപതോളം ഭക്തജനങ്ങള്‍.

ദൈവം അവനവന്റെ ഉള്ളിലാണ്, പുറത്തല്ല‍ എന്ന് പഠിപ്പിക്കാന്‍ കണ്ണാടിപ്രതിഷ്ഠ നടത്തിയ അതേ ഗുരു...

നാം നെറികേടല്ലേ ഈ കാണിക്കുന്നത് ? പറയൂ...

Tuesday, June 12, 2007

അക്ഷരപിശാച് - മാതൃഭൂമി ഓണ്‍‍ലൈന്‍


മാതൃഭൂമി ഇന്റെര്‍നെറ്റ് എഡിഷനില്‍‍ ഇന്നു വന്ന വാര്‍ത്ത നോക്കൂ


ഇനി അത് സത്യമാകുമോ ദൈവമേ ...

Wednesday, May 23, 2007

ഭക്തിയും, വിഭക്തിയും

ദൈവത്തിന്റെ ചിത്രത്തിനരികില്‍ അരിച്ചുനടന്ന പല്ലിയെ, ചൂലുകൊണ്ട് തട്ടിത്താഴെയിട്ട്, തല്ലിക്കൊന്നു.

പിന്നീടാ ചിത്രത്തിനു മുന്നില്‍ വിളക്കു കൊളുത്തി, ചന്ദനത്തിരി കത്തിച്ചു പ്രാര്‍ത്ഥിച്ചു.

“ലോകാ: സമസ്താ: സുഖിനോ ഭവന്തു”

ദൈവവും പൂജാരിയും

ശ്രീകോവില്‍ ഒരു വലിയ താഴിട്ടു പൂട്ടി,

ചുറ്റമ്പലം അതിലും വലിയ താഴിട്ടു പൂട്ടി

പിന്നെ,

അമ്പലമതില്‍ക്കെട്ടിലെ വലിയ ഗേറ്റും താഴിട്ടു പൂട്ടി പൂജാരി പറഞ്ഞു.

“ഇനി ദൈവം രക്ഷപ്പെടുന്നത് എനിക്കൊന്നു കാണണം...”

അവധൂത വചനം:

“അതെ..., ഇതുപോലെയുള്ള പൂജാരികളുടെ പിടിയിലാണ് ഇപ്പൊ ദൈവം”

Tuesday, May 22, 2007

സമാധാനാഹ്വാനം... (ഇതൊരു പുതിയ വാക്കാണൊ? അറിയില്ല)

മെയ് 23, 2007

“ഭൂലോകര്‍ക്കെല്ലാം സമാധാനമുണ്ടാവട്ടെയെന്നു പൂജ്യ കുക്കുടാനന്ദ സ്വാമി തിരുവടികള്‍‍”


അവധൂത വചനം:
കരിമ്പൂച്ചകളുടെ സംരക്ഷണത്തില്‍‍, സ്വര്‍ണ സിംഹാസനത്തിലിരുന്ന് ആര്‍ക്കും സമാധാനം പ്രസംഗിക്കാം. ആശ്രമത്തിന്റെ ബാലന്‍സ് ഷീറ്റ് ജനങ്ങള്‍ക്കു വെളിപ്പെടുത്തി, ഇവര്‍ തെരുവിലേക്കിറങ്ങട്ടെ ജനങ്ങളെ സഹായിക്കാന്‍. മദര്‍ തെരേസ കാണിച്ചു തന്നതും അതാണ്. ധൈര്യമുണ്ടോ?

പുണ്യാഹം വേണ്ടത് മനസ്സുകള്‍ക്ക്

മെയ് 23, 2007

വയലാര്‍ രവിയുടെ കൊച്ചുമോന്‍ അമ്പലത്തില്‍ കേറിയതിന് ഗുരുവായൂരു പുണ്യാഹം നടത്തീ ത്രേ....

അവധൂത വചനം:
എന്നോ ചത്ത ആനയുടെ കൊമ്പുകളും, ചത്ത മൃഗങ്ങളുടെ തോലുകൊണ്ടുണ്ടാക്കിയ വാദ്യങ്ങളും, പാവം കടല്‍ജീവിയെ കൊന്നെടുക്കുന്ന ശംഖും അമ്പലത്തില്‍ വയ്ക്കാം. മനുഷ്യന്‍ മാത്രം തീണ്ടാപ്പാട് അകലെ. കൊള്ളാം.. കൊള്ളാ..

Older Posts