മെയ് 23, 2007
വയലാര്‍ രവിയുടെ കൊച്ചുമോന്‍ അമ്പലത്തില്‍ കേറിയതിന് ഗുരുവായൂരു പുണ്യാഹം നടത്തീ ത്രേ....
അവധൂത വചനം:
എന്നോ ചത്ത ആനയുടെ കൊമ്പുകളും, ചത്ത മൃഗങ്ങളുടെ തോലുകൊണ്ടുണ്ടാക്കിയ വാദ്യങ്ങളും, പാവം കടല്‍ജീവിയെ കൊന്നെടുക്കുന്ന ശംഖും അമ്പലത്തില്‍ വയ്ക്കാം. മനുഷ്യന്‍ മാത്രം തീണ്ടാപ്പാട് അകലെ. കൊള്ളാം.. കൊള്ളാ..
Labels: ചിന്തകള്‍, വെളിപാടുകള്‍, ഹാസ്യം
മെയ് 21, 2007
മൂന്നാര്‍ കയ്യേറ്റഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ: പിണറായി വിജയന്റെ പ്രസ്താവനകള്‍:
“മാധ്യമ സിന്‍ഡിക്കേറ്റ്”
“മാധ്യമ ഗൂഢാലോചന”
“വീയെസിനെ ഹൈജാക് ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നു”
“വീയെസ് ചെയ്യുന്നതു പാര്‍ട്ടിയുടെ നയങ്ങള്‍ അനുസരിച്ചു”
“വീയെസ് പാര്‍ട്ടിയുടെ സ്വത്ത്, പാര്‍ട്ടിക്കു വെണ്ടി ജീവിയ്ക്കുന്നയാള്‍“
“മുഖ്യമന്ത്രി മാത്രമോ യോഗ്യന്‍?”
“ചില മാധ്യമങ്ങളുള്‍പ്പെടെയുള്ളവര്‍ വി.എസിനെ പൊക്കിപ്പിടിച്ച് നടക്കുന്നതിന്റെ ഉദ്ദേശ്യംഅദ്ദേഹത്തെ നന്നാക്കലല്ല, മറിച്ച് വി.എസ് ഉള്‍പ്പെടുന്ന പാര്‍ട്ടിയെ മോശമാക്കുകയാണ്”
അവധൂതവചനം:
“ഹ..ഹ..ഹ, Success is relative: More the success, more relatives”
Labels: ഹാസ്യം