അമ്പലത്തിലാണ് ദൈവമെന്ന് ചിലര്‍
പള്ളികളിലാണെന്ന് മറ്റുചിലര്‍
താനെവിടെയാണെന്നറിയാതെ ദൈവം
Labels: ചിന്തകള്‍, വെളിപാടുകള്‍
മദ്യം ഉണ്ടാക്കരുത്, വില്‍ക്കരുത്, ഉപയോഗിക്കരുത് എന്ന് ആഹ്വാനം ചെയ്ത ഗുരുവിന്റെ പേരിലുള്ള സംഘടനയില്‍ പലരും മദ്യരാജാക്കന്മാര്‍.
തിരുവനന്തപുരത്ത് ഒരിടത്ത്, ചില്ലിട്ട ഒരു കോണ്‍ക്രീറ്റ് മണ്ഡപത്തില്‍ ശ്രീനാരായണഗുരുവിന്റെ പൂര്‍ണ്ണകായ പ്രതിമ. ആ വിഗ്രഹത്തിന് കര്‍പ്പൂരാരതി ഉഴിയുന്ന ഒരു പൂജാരി. പ്രാര്‍ത്ഥിച്ചു നില്‍ക്കുന്ന ഇരുപതോളം ഭക്തജനങ്ങള്‍.
ദൈവം അവനവന്റെ ഉള്ളിലാണ്, പുറത്തല്ല എന്ന് പഠിപ്പിക്കാന്‍ കണ്ണാടിപ്രതിഷ്ഠ നടത്തിയ അതേ ഗുരു...
നാം നെറികേടല്ലേ ഈ കാണിക്കുന്നത് ? പറയൂ...
Labels: ചിന്തകള്‍
ദൈവത്തിന്റെ ചിത്രത്തിനരികില്‍ അരിച്ചുനടന്ന പല്ലിയെ, ചൂലുകൊണ്ട് തട്ടിത്താഴെയിട്ട്, തല്ലിക്കൊന്നു.
പിന്നീടാ ചിത്രത്തിനു മുന്നില്‍ വിളക്കു കൊളുത്തി, ചന്ദനത്തിരി കത്തിച്ചു പ്രാര്‍ത്ഥിച്ചു.
“ലോകാ: സമസ്താ: സുഖിനോ ഭവന്തു”
Labels: ചിന്തകള്‍, വെളിപാടുകള്‍
ശ്രീകോവില്‍ ഒരു വലിയ താഴിട്ടു പൂട്ടി,
ചുറ്റമ്പലം അതിലും വലിയ താഴിട്ടു പൂട്ടി
പിന്നെ,
അമ്പലമതില്‍ക്കെട്ടിലെ വലിയ ഗേറ്റും താഴിട്ടു പൂട്ടി പൂജാരി പറഞ്ഞു.
“ഇനി ദൈവം രക്ഷപ്പെടുന്നത് എനിക്കൊന്നു കാണണം...”
അവധൂത വചനം:
“അതെ..., ഇതുപോലെയുള്ള പൂജാരികളുടെ പിടിയിലാണ് ഇപ്പൊ ദൈവം”
Labels: ചിന്തകള്‍, വെളിപാടുകള്‍
മെയ് 23, 2007
“ഭൂലോകര്‍ക്കെല്ലാം സമാധാനമുണ്ടാവട്ടെയെന്നു പൂജ്യ കുക്കുടാനന്ദ സ്വാമി തിരുവടികള്‍”
അവധൂത വചനം:
കരിമ്പൂച്ചകളുടെ സംരക്ഷണത്തില്‍, സ്വര്‍ണ സിംഹാസനത്തിലിരുന്ന് ആര്‍ക്കും സമാധാനം പ്രസംഗിക്കാം. ആശ്രമത്തിന്റെ ബാലന്‍സ് ഷീറ്റ് ജനങ്ങള്‍ക്കു വെളിപ്പെടുത്തി, ഇവര്‍ തെരുവിലേക്കിറങ്ങട്ടെ ജനങ്ങളെ സഹായിക്കാന്‍. മദര്‍ തെരേസ കാണിച്ചു തന്നതും അതാണ്. ധൈര്യമുണ്ടോ?
Labels: ചിന്തകള്‍, വെളിപാടുകള്‍
മെയ് 23, 2007
വയലാര്‍ രവിയുടെ കൊച്ചുമോന്‍ അമ്പലത്തില്‍ കേറിയതിന് ഗുരുവായൂരു പുണ്യാഹം നടത്തീ ത്രേ....
അവധൂത വചനം:
എന്നോ ചത്ത ആനയുടെ കൊമ്പുകളും, ചത്ത മൃഗങ്ങളുടെ തോലുകൊണ്ടുണ്ടാക്കിയ വാദ്യങ്ങളും, പാവം കടല്‍ജീവിയെ കൊന്നെടുക്കുന്ന ശംഖും അമ്പലത്തില്‍ വയ്ക്കാം. മനുഷ്യന്‍ മാത്രം തീണ്ടാപ്പാട് അകലെ. കൊള്ളാം.. കൊള്ളാ..
Labels: ചിന്തകള്‍, വെളിപാടുകള്‍, ഹാസ്യം